രേഖകൾ നൽകിയില്ല; ഇഡിയെ കോടതിയിൽ നേരിടാൻ വിജിലൻസ്

കൊച്ചി
കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി(ഇഡി)നെ ഹൈക്കോടതിയിൽ നേരിടാൻ വിജിലൻസ്. കഴിഞ്ഞ തിങ്കളാഴ്‌ച കൊച്ചി ഓഫീസിൽ നേരിട്ടെത്തി വീണ്ടും വിജിലൻസ് നോട്ടീസ് കൈമാറിയെങ്കിലും രേഖകൾ ഇതുവരെ നൽകിയിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി ഈ ആഴ്‌ചതന്നെ വിജിലൻസ് ഹൈക്കോടതിയെ സമീപിക്കും.
പരാതിക്കാരൻ അനീഷ് ബാബുവിനെതിരെ ഇഡി രജിസ്റ്റർ ചെയ്‌ത കേസിന്റെയും അയച്ച സമൻസിന്റെയും വിശദാംശങ്ങൾ തേടിയാണ് രണ്ടുതവണ നോട്ടീസ് നൽകിയത്. എന്തൊക്കെ വിവരങ്ങളാണ് വേണ്ടതെന്ന് വ്യക്തത വരുത്തണമെന്നുമാത്രമായിരുന്നു മറുപടി.
കേസ് ഒതുക്കാൻ ഇഡി അസി. ഡയറക്‌ടർ ശേഖർകുമാർ ഇടനിലക്കാർ മുഖേന കൈക്കൂലി വാങ്ങിയെന്ന് കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബു നൽകിയ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്.









0 comments