കൈക്കൂലി കേസ് : ഇഡി ഉദ്യോഗസ്ഥനെ വിജിലൻസ് ചോദ്യം ചെയ്യും

കൊച്ചി
കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥനെ വിജിലൻസ് ചോദ്യം ചെയ്യും. ഇയാളുടെ പേര് അന്വേഷകസംഘം പുറത്തുവിട്ടിട്ടില്ല. ആദ്യപടിയായി കേസ് രജിസ്‌റ്റർ ചെയ്യും.
എറണാകുളത്തെ വ്യാപാരിയിൽനിന്ന് കൈക്കൂലി വാങ്ങിയതിൽ വിജിലൻസ് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിരുന്നു. വ്യാപാരിയും ഉദ്യോഗസ്ഥനും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയ സ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളാണ് വിജിലൻസിന് ലഭിച്ചത്. ഇരുവരും ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും ലഭിച്ചു.
കൈക്കൂലിക്കേസിൽ മൂന്നുപേർ അറസ്‌റ്റിലായതിനു പിന്നാലെ വ്യാപാരിയുടെ മൊഴി വിജിലൻസ് രണ്ടുതവണ രേഖപ്പെടുത്തി. അന്വേഷണറിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് ഡയറക്ടറേറ്റിന് കൈമാറി. വിജിലൻസ് ഡയറക്ടറേറ്റിന്റെ തീരുമാനം അനുസരിച്ചാകും തുടർനടപടികൾ.









0 comments