പ്രതീക്ഷയുടെ പുലരി പിറക്കുമെന്ന സന്ദേശമാണ് ഈസ്റ്റർ: എം വി ഗോവിന്ദൻ

തിരുവനന്തപുരം : പ്രതീക്ഷകൾ പകരുന്ന ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയാണ് ഈസ്റ്ററെന്നും ഏതൊരു സഹനത്തിനുമപ്പുറം പ്രതീക്ഷയുടെ പുലരി പിറക്കുമെന്ന സന്ദേശമാണ് ഈസ്റ്റർ പകർന്നുനൽകുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
സാമ്രാജ്യത്വവും വർഗീയതയും ഉയർത്തുന്ന പീഡാനുഭവങ്ങളിലൂടെ ലോകം കടന്നുപോവുകയാണ്.
സാമ്രാജ്യത്വ കടന്നുകയറ്റവും യുദ്ധങ്ങളും വിതയ്ക്കുന്ന ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഈസ്റ്റർ ദിനത്തിലും നിസഹായരായി നിൽക്കുകയാണ്. ഈ പീഡനകാലത്തെ ലോകം അതിജീവിക്കുമെന്നും മാനുഷികതയും സ്നേഹവും ഭൂമിയിൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് ഈ ഈസ്റ്റർ പകരുന്നത്. എവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.









0 comments