പാലക്കാട് എംഎൽഎയ്ക്ക് മണ്ഡലത്തിൽ വരാനാകാത്ത സ്ഥിതി; എന്ത് താന്തോന്നിത്തരം ചെയ്താലും സംരക്ഷിക്കുന്ന കോൺഗ്രസ് : ഇ എൻ സുരേഷ്‌ബാബു

ഇ എൻ സുരേഷ്‌ബാബു
പാലക്കാട്: ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത പാർടിയായി കോൺഗ്രസും അതിന്റെ നേതൃത്വവും മാറിയെന്ന് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ വരാനാകാത്ത സാഹചര്യമായി. ലൈംഗിക പീഡന പരാതികളിൽപ്പെട്ട രാഹുലിനെ പാലക്കാട്ടേക്ക് എത്തിക്കാൻ ഷാഫി പറമ്പിൽ എംപി ഗ്രൂപ്പ് യോഗം വിളിച്ച് ശ്രമിക്കുകയാണ്. എന്ത് താന്തോന്നിത്തരം ചെയ്താലും അവരെ സംരക്ഷിക്കും എന്ന സന്ദേശമാണ് കോൺഗ്രസ് നേതൃത്വം നേതൃത്വം നൽകുന്നതെന്നും സുരേഷ്ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപി പ്രവർത്തകന്റെ വീട്ടിൽനിന്ന് വൻതോതിലുള്ള സ്‌ഫോടകവസ്‌തുക്കളും ഡിറ്റനേറ്ററും ഉൾപ്പെടെ പിടിച്ചെടുത്തത് അതീവ ഗൗരവമുള്ളതാണെന്നും സുരേഷ്‌ബാബു പറഞ്ഞു. നാട്ടിലെ സമാധാനം തകർക്കാർ ആർഎസ്‌എസ് പദ്ധതിയിടുന്നുവെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസുമായുള്ള ദീർഘകാലത്തെ ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ച മുൻ മണ്ഡലം പ്രസിഡന്റ് റിയാസ് തച്ചൻപാറയെ സുരേഷ്ബാബു സ്വീകരിച്ചു.









0 comments