സ്‌മരണയിൽ നിറഞ്ഞ് ജനനായകൻ

കണ്ണൂർ
മുൻ മുഖ്യമന്ത്രിയും സിപിഐ എം നേതാവുമായിരുന്ന ഇ കെ നായനാർക്ക് നാടിന്റെ സ്‌മരണാഞ്ജലി. 21–-ാം അനുസ്‌മരണദിനം സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ആചരിച്ചു. കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ പാർടി ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ പുഷ്പചക്രം അർപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, ടി വി രാജേഷ്, എൻ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
നായനാർ അക്കാദമിയിൽ എം വി ഗോവിന്ദൻ പതാക ഉയർത്തി അനുസ്‌മരണയോഗം ഉദ്ഘാടനം ചെയ്‌തു. ജന്മനാടായ കല്യാശേരിയിൽ അനുസ്‌മരണ സമ്മേളനം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്‌തു.







0 comments