വേണ്ട ലഹരിയും ഹിംസയും: സിന്തറ്റിക് - രാസ ലഹരി വ്യാപനത്തിനെതിരെ ഡിവെെഎഫ്ഐ

തിരുവനന്തപുരം: വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യം ഉയർത്തി സിന്തറ്റിക് - രാസ ലഹരി വ്യാപനത്തിനും വർദ്ധിച്ച് വരുന്ന വയലൻസിനും എതിരെ യുവതയുടെ പ്രതിരോധം കൂടുതൽ ശക്തമാക്കുമെന്ന് ഡിവെെഎഫ്ഐ. മാർച്ച് 10 നകം കേരളത്തിൽ 2500 കേന്ദ്രങ്ങളിൽ ജാഗ്രതാ പരേഡുകൾ സംഘടിപ്പിക്കും. വിദ്യാർഥികൾ, രക്ഷിതാക്കൾ,സന്നദ്ധ സംഘടനാ പ്രവർത്തകർ,ക്ലബ്ബ് ,വായനശാല പ്രവർത്തകർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും പരേഡിൽ അണിനിരത്തും.
പ്രാദേശികമായി വീട്ടുമുറ്റ സദസ്സുകൾ സംഘടപ്പിക്കും. ഉപയോഗിക്കുന്നവരെയും വിതരണക്കാരെയും നിരീക്ഷിക്കാൻ ജനകീയ സ്ക്വാഡുകൾ രൂപീകരിക്കും. വിവര ശേഖരണം നടത്തി അധികൃതർക്ക് കൈമാറും. ലഹരിയാവാം കളിയിടങ്ങളോട്എ ന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച കായിക മത്സരങ്ങൾ വ്യാപിപ്പിക്കും.
ലഹരിക്കെതിരായ പോരാട്ടത്തിൽ യോജിക്കാൻ കഴിയുന്ന എല്ലാവരുമായും യോജിച്ച്ജ നകീയ കവചം ശക്തമാക്കുമെന്നും ഡിവെെഎഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി








0 comments