കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം അപലപനീയം: ഡിവൈഎഫ്ഐ

തിരുവനന്തപുരം: കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നിയമിച്ച യുവാവിനെതിരായി ഉണ്ടായ ജാതിവിവേചനം അപലപനീയവും കേരളത്തിന് അപമാനവുമാണെന്ന് ഡിവൈഎഫ്‌ഐ. ക്ഷേത്രത്തിൽ കഴകം ജോലിക്ക് നിയോഗിച്ച യുവാവ് പിന്നോക്ക സമുദായക്കാരനാണ് എന്ന് ആരോപിച്ചാണ് തന്ത്രിമാർ ബഹിഷ്‌കരിച്ചത്.
ക്ഷേത്രത്തിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തി സമരം ചെയ്‌ത തന്ത്രിമാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ചാതുർവർണ്യത്തിന്റെ പ്രേതം പിടികൂടിയ ചില ജാതി കോമരങ്ങളുടെ ഭരണഘടനാ വിരുദ്ധ നിലപാടുകളാണിത്. തന്ത്രിമാരുടെ ഇത്തരം നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ല. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും പുനഃസ്ഥാപിക്കുന്നതിന് ശ്രമിക്കുന്ന എല്ലാ ശക്തികളെയും കേരളം ചെറുത്തു തോൽപ്പിക്കും. കൂടൽമാണിക്യം ക്ഷേത്രത്തിൽ ജീവനക്കാരനുനേരെ ഉണ്ടായ ജാതി വിവേചനത്തിനെതിരേ ശകതമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു.









0 comments