വന്ദേഭാരത് ഉദ്ഘാടനത്തിൽ ആർഎസ്എസ് ഗണഗീതം; ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

കൊച്ചി: എറണാകുളം – കെഎസ്ആർ ബംഗളൂരു വന്ദേഭാരത് ഉദ്‌ഘാടന യാത്രയോടനുബന്ധിച്ച് ട്രെയിനിൽ സ്‌കൂൾ വിദ്യാർഥികളെക്കൊണ്ട് ആർഎസ്‌എസ് ഗണഗീതം പാടിപ്പിച്ചതിൽ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. ഭരണഘടന ഉയർത്തിക്കാട്ടിയും ദേശീയഗാനം ആലപിച്ചുമാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം അറിയിച്ചത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത് ഉദ്‌ഘാടനം ചെയ്‌തു. സതേൺ റെയിൽവേ ആരുടെയും തറവാട്ടുസ്വത്തല്ലെന്നും ആർഎസ്‌എസിന്റെ വർഗീയ അജൻഡയ്ക്ക് കൂട്ടുനിൽക്കുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ജനം തെരുവിൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി അരുൺകുമാർ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്‌ണു അനിൽ എന്നിവർ സംസാരിച്ചു.









0 comments