വിദ്യാർഥിയുടെ ആത്മഹത്യ; കുറ്റിച്ചൽ സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂകൂളിലേക്ക് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. വിദ്യാർഥിയുടെ മരണത്തിൽ കുടുംബമുന്നയിച്ച ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാർഥിയുടെ മരണത്തിൽ കുടുംബം സ്‌കൂൾ അധികൃതർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണമുണ്ടാവണമെന്നും കുറ്റക്കാർക്കെതിരെ ശക്‌തമായി നടപടി വേണമെന്നും ഡിവൈഎഫ്‌ഐ പ്രതിഷേധത്തിലൂടെ ആവശ്യപ്പെട്ടു.
പ്ലസ് വൺ വിദ്യാർഥിയായ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെ ഇന്ന് രാവിലെ ആറ് മണിക്കാണ് സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ വിദ്യാർഥിയെ കാണാനില്ലായിരുന്നു. തുടർന്നുണ്ടായ ബന്ധുക്കളുടെ അന്വേഷണത്തിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്കൂളിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു ഇന്ന്.









0 comments