വരവേൽക്കാം, ടീം അർജന്റീനയെ ; പ്രദർശന മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിൽ കളിക്കാനെത്തുന്ന അർജന്റീന ടീമിന് സ്വാഗതമേകി ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രദർശന മത്സരത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖർ ആവേശത്തിൽ
കൊച്ചി
അർജന്റീന ഫുട്‌ബോൾ ടീമിനെ വരവേൽക്കാൻ പ്രദർശന ഫുട്ബോൾ മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്, എംഎൽഎമാരായ പി വി ശ്രീനിജിൻ, എം എസ് അരുൺകുമാർ, സംസ്ഥാന യുവജന കമീഷൻ അധ്യക്ഷൻ എം ഷാജർ, ഫുട്‌ബോൾതാരം സി കെ വിനീത്, വോളിബോൾ താരങ്ങളായ ടോം ജോസഫ്, കിഷോർ, ഫുട്‌ബോൾ കമന്റേറ്റർ ഷൈജു ദാമോദരൻ എന്നിവരാണ് അർജന്റീനയുടെ ജേഴ്‌സിയിൽ ഇറങ്ങിയത്.
വാശിയേറിയ മത്സരത്തിൽ ഗോളുകളും പിറന്നതോടെ ആവേശമേറി. ഡിവെൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു പിന്തുണയുമായെത്തി. കലൂർ പ്ലേ മേക്കർ സോക്കർ ഫീൽഡിലായിരുന്നു പ്രദർശനമത്സരം. നവംബർ 10നും 18നും ഇടയിൽ ലയണൽ മെസിയും സംഘവും കേരളത്തിൽ എത്തുമെന്ന് ശനിയാഴ്‌ചയാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചത്. ഇതോടെ ആവേശത്തിലാണ് കേരളത്തിലെ ഫുട്‌ബോൾ ആരാധകർ.









0 comments