പ്രളയം കവർന്നു യുവത വീണ്ടെടുത്തു

dyfi flood rescue
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Jul 31, 2025, 02:44 AM | 1 min read


കൊച്ചി

നാടിനെ ഇരുകരകളായി പകുത്ത പ്രളയത്തിലും തീരത്ത്‌ ദുരിതത്തിരമാല വീശിയ ചുഴലിക്കാറ്റിലും ലോകത്തെ തടവിലാക്കിയ മഹാമാരിയിലും കേരളം നെഞ്ചിലേറ്റിയ പ്രസ്ഥാനമാണ്‌ ഡിവൈഎഫ്‌ഐ. സമാനതയില്ലാത്ത പ്രതിസന്ധികൾക്കു നടുവിൽ നാട്‌ വിറങ്ങലിച്ചുനിന്നപ്പോഴെല്ലാം യുവതയുടെ പ്രതിബദ്ധതയും ധീരതയും ജനങ്ങൾക്ക്‌ ആത്മവിശ്വാസമേകി. 2018ൽ പ്രളയത്തിൽ മുങ്ങിയ മധ്യകേരളത്തെ വീണ്ടെടുക്കാൻ ഇരുദിക്കുകളിൽനിന്നും ആയിരക്കണക്കിണ്‌ യൂത്ത്‌ബ്രിഗേഡ്‌ വളന്റിയർമാരാണ്‌ പാഞ്ഞെത്തിയത്‌. പ്രളയജലത്തിലും വന്നടിഞ്ഞ ചേറിലും അറിയാത്ത ദിക്കുകളിൽ മാനവികതയുടെ രാഷ്‌ട്രീയത്താൽ ഉള്ളിലേറ്റിയ സഹജീവികൾക്കായി രാവും പകലും അധ്വാനിച്ച യുവതുയുവാക്കൾ പ്രതീക്ഷയും പ്രചോദനവുമായി.


എറണാകുളം ജില്ലയിൽ വിവിധ ജില്ലകളിൽനിന്നായി പതിനായിരത്തോളം യുവതീയുവാക്കളെയാണ്‌ ഡിവൈഎഫ്‌ഐ നിയോഗിച്ചത്‌. ആലുവ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ അരക്കിലോമീറ്ററോളം ചെളി ഒറ്റദിവസംകൊണ്ട്‌ നീക്കംചെയ്തു. വെള്ളം ഇറങ്ങിത്തുടങ്ങിയ ഭാഗങ്ങളിലെ വീടുകളും റോഡുകളും സ്‌കൂളുകളും ശുചീകരിക്കുന്നതിന്‌ ഡിവൈഎഫ്‌ഐ മുന്നിട്ടിറങ്ങി. പറവൂർ, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ആയിരത്തിലധികം പ്രവർത്തകർ ശുചീകരണത്തിലേർപ്പെട്ടു. ക്യാമ്പുകളിൽ സാധനങ്ങൾ എത്തിക്കാനും സഹായങ്ങൾക്കും പ്രവർത്തകർ ഉണർന്നു. നിത്യോപയോഗസാധനങ്ങളും ഭക്ഷ്യവസ്‌തുക്കളും സമാഹരിച്ച്‌ കൈമാറി.


ജില്ലയിലെ 20 ബ്ലോക്കുകളിൽ ജാഥകൾ നടത്തിയാണ്‌ 4000 കിലോ അരിയും 3500 കിലോ പലവ്യഞ്ജനസാധനവും സമാഹരിച്ചത്‌. കണ്ണൂരിൽനിന്ന്‌ 600 പ്രവർത്തകരും പാലക്കാട്ടുനിന്ന്‌ 400 പേരും മറ്റു ജില്ലകളിൽനിന്ന്‌ 300 പേർവീതവുമാണ്‌ എറണാകുളത്തെത്തിയത്‌. പ്രളയക്കെടുതി നേരിട്ട ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും സമാനമായ പ്രവർത്തനം നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Home