print edition പി എം ആർഷോക്കെതിരെ കൈയേറ്റം ; സംഘപരിവാർ ജനാധിപത്യ വിരുദ്ധതയുടെ പ്രതിഫലനം: ഡിവൈഎഫ്ഐ

തിരുവനന്തപുരം
മനോരമ ന്യൂസ് ചാനൽ പാലക്കാട് നടത്തിയ ‘വോട്ട് കവല’ പരിപാടിയിൽ പാനലിസ്റ്റായി പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം ആർഷോയെ സഹ പാനലിസ്റ്റ് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ കൈയേറ്റം ചെയ്തത് പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധതയും അസഹിഷ്ണുതയുമാണ് പാലക്കാട്ട് കണ്ടത്. പാലക്കാട് നഗരസഭയിലെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സംഘപരിവാർ നേതൃത്വം നൽകുന്ന നഗരസഭ ഭരണത്തിനെതിരെ ജനങ്ങളുടെ പരാതികൾ ചർച്ച ചെയ്തതിനായിരുന്നു അക്രമം. ഒരു ചർച്ചയിൽ കാണിക്കേണ്ട സാമാന്യ മര്യാദപോലും കാണിക്കാതെ ഗുണ്ടായിസമാണ് പ്രശാന്ത് ശിവൻ നടത്തിയത്. ആർഎസ്എസിന് കൂടുതൽ സ്വാധീനം ഉണ്ടായാൽ സംഭവിക്കാവുന്ന അപകടത്തിന്റെ സൂചനയാണ് പ്രശാന്ത് ശിവന്റെ പെരുമാറ്റം കാണിക്കുന്നത്.
വർഗീയ ശക്തികൾക്കെതിരെ നിരന്തരം നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ ആക്രമിച്ച് എതിരഭിപ്രായങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്ന സംഘപരിവാർ നേതൃത്വത്തെ ജനം തിരിച്ചറിയും. ഇത്തരം കൈയേറ്റങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.









0 comments