ലഹരിക്കടത്ത്; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കട്ടപ്പന : കട്ടപ്പനയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിന്റെ തുടരന്വേഷണത്തിൽ രാസലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ ആർഎസ്എസ്–ബിജെപി പ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേരെ ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തു. കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കണ്ണൂർ പുത്തൂർ കെസി മുക്ക് മീത്തലെപ്പറമ്പത്ത് അരുൺ ഭാസ്‌കർ(30), ഇയാളുടെ സംഘത്തിൽപ്പെട്ട കോഴിക്കോട് കൊയിലാണ്ടി തുയ്യാടൻകണ്ടി ജോജിറാം ജയറാം(35), കർണാടക സ്വദേശി ഭീമപ്പ എസ് ഹൊസമാനി(52) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തത്.
ജൂലൈ 15ന് ബംഗളൂരുവിൽനിന്ന് വിൽപ്പനയ്ക്ക് കട്ടപ്പനയിലെത്തിച്ച 27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് കൊയിലാണ്ടി ഷാലീന ഹൗസ് ഫാരിസ് മുഹമ്മദിനെ(31) അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്നാണ് അരുൺ ഭാസ്‌കർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. കണ്ണൂരിൽ സിപിഐ എം പള്ളൂർ മുൻ ലോക്കൽ സെക്രട്ടറി കണ്ണിപ്പൊയിൽ ബാബുവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അരുൺ.









0 comments