കൊല്ലുമെന്ന് ഭീഷണി: മയക്കുമരുന്ന് ഉപയോഗിച്ച മകനെ പൊലീസിലേൽപ്പിച്ച് അമ്മ

കോഴിക്കോട് : നിരവധികേസുകളിൽ പിടികിട്ടാപ്പുള്ളിയും മയക്കുമരുന്നിനടിമയുമായ മകനെ പൊലീസിലേൽപ്പിച്ച് അമ്മ. എലത്തൂർ എസ്‌കെ ബസാറിലെ വാളിയിൽ രാഹുലിനെയാണ് എലത്തൂർ പൊലീസ് അറസ്റ്റുചെയ്തത്. പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽ പോയതായിരുന്നു രാഹുൽ. അമ്മ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ 11മണിയോടെയാണ് വീട്ടിൽ നിന്ന് എലത്തൂർ പൊലീസ് രാഹുലിനെ അറസ്റ്റുചെയ്തത്.
ചെറുപ്പത്തിലെ ലഹരിക്കടിമയായ രാഹുൽ വീട്ടിലെത്തിയതോടെ സുഖമില്ലാതെ വിശ്രമത്തിലായിരുന്ന അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തരം വീട്ടിലുള്ള സാധനങ്ങൾ തകർക്കുകയും വീട്ടിൽ വച്ചുതന്നെ ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു. പണമാവശ്യപ്പെട്ട് മുത്തശ്ശിയെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അമ്മ പൊലീസിനെ വിളിച്ചത്. വീട്ടിലെത്തിയ പൊലീസിന് മുന്നിൽ ബ്ലേഡ് കഴുത്തിൽ വച്ച് ഇയാൾ ആത്മഹത്യാഭീഷണി മുഴക്കി. താമരശ്ശേരി, പീരുമേട്, കൂരാച്ചുണ്ട്, എലത്തൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണമടക്കമുള്ള കേസുകളുണ്ട്. ഒന്നരവർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിലായിരുന്നു.









0 comments