കുടിവെള്ള സംഭരണി തകർന്ന് അപകടം; പത്തോളം വീടുകളിൽ വെള്ളം കയറി

water tank
വെബ് ഡെസ്ക്

Published on Nov 10, 2025, 06:33 AM | 1 min read

കൊച്ചി: എറണാകുളം തമ്മനത്ത് കുടിവെള്ള സംഭരണി തകർന്ന് അപകടം. കോർപറേഷൻ 45-ാം ഡിവിഷനിലെ 40 വർഷത്തോളം പഴക്കമുള്ള ജലസംഭരണി പുലർച്ചയോടെയാണ് തകർന്നത്. വാട്ടർ അതോറിറ്റിയുടെ ഒരു കോടി ലിറ്റർ ശേഷിയുടെ സംഭരണി തകർന്നതോടെ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. മതിലുകൾ തകർന്ന് റോഡിലേക്ക് വീണു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


water tank


പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. 1.35 കോടി ലീറ്റര്‍ ശേഷിയുള്ള ടാങ്കിൽ നിന്ന് വെള്ളം കുത്തിയൊലിക്കുകയായിരുന്നു. അപകട സമയം 1.15 കോടി ലീറ്റര്‍ വെള്ളം സംഭരണിയില്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. നിലവില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.


അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ ഇന്ന് ജലവിതരണം മുടങ്ങും. കൊച്ചി നഗരത്തിന്‍റെ പലഭാഗത്തേക്കും വെള്ളമെത്തിക്കുന്ന ടാങ്കാണ് തകർന്നത്.








deshabhimani section

Related News

View More
0 comments
Sort by

Home