കരട് വോട്ടർ പട്ടിക: ഇതുവരെ ലഭിച്ചത് 2.54 ലക്ഷം അപേക്ഷ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പേര് ഉൾപ്പെടുത്താൻ ഇതുവരെ ലഭിച്ചത് 2,54,028 അപേക്ഷ. തിരുത്തലിന് 2281 അപേക്ഷയും സ്ഥാനംമാറ്റാൻ 15753 അപേക്ഷയും ലഭിച്ചു. പേര് ഒഴിവാക്കാൻ 11,854 അപേക്ഷയാണ് ലഭിച്ചത്. ആഗസ്‌ത് ഏഴുവരെ പട്ടികയിൽ പേരു ചേർക്കാനും തിരുത്താനും അവസരമുണ്ട്. 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
വോട്ടർപട്ടികയിൽ പേരു ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്-സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. തുടർന്ന് ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാകണം. ഓൺലൈൻ മുഖേന അല്ലാതെ നിർദ്ദിഷ്ട ഫോറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.









0 comments