തീരുവയെ ട്രംപ് രാഷ്‌ട്രീയായുധമാക്കുന്നു : തോമസ് ഐസക്

കൊച്ചി
മറ്റു രാജ്യങ്ങളെ ചൊൽപ്പടിക്കു നിർത്താനുള്ള രാഷ്‌ട്രീയ ആയുധമായി തീരുവയെ ഉപയോഗിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.
അമേരിക്കയുമായി സ്വതന്ത്ര വ്യാപാര ഉഭയകക്ഷി കരാറിൽ ഒപ്പുവയ്‌പിക്കാനാണ് ഇൗ സമ്മർദം. ഇന്ത്യയുടെ കാർഷികമേഖല സ്വതന്ത്രമായി തുറന്നുകിട്ടുകയാണ് അമേരിക്കയുടെ ലക്ഷ്യം. കരാർ നടപ്പായാൽ കാർഷികമേഖലയ്‌ക്ക് വലിയ തിരിച്ചടിയാകും. അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാതെ പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിലേക്ക് കേന്ദ്രം നീങ്ങണം. ഒറ്റക്കെട്ടായ പ്രതിഷേധത്തിലൂടെ മാത്രമേ, കേരളത്തെ ഇൗ പ്രശ്‌നം എങ്ങനെ ബാധിക്കുന്നുവെന്ന് ബോധ്യപ്പെടുത്താനാകൂവെന്നും തോമസ് ഐസക് പറഞ്ഞു.









0 comments