വിധി പറയാൻ 25ലേക്ക് മാറ്റി
വിജ്ഞാനകേരളം : ഐസക്കിന്റെ നിയമനം അംഗീകരിച്ചതെന്ന് സർക്കാർ

കൊച്ചി
ഡോ. ടി എം തോമസ് ഐസക്കിനെ വിജ്ഞാനകേരളം പദ്ധതിയുടെ ഉപദേഷ്ടാവായി നിയമിച്ച് ഉത്തരവിറക്കിയ പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് എക്സ് -ഒഫീഷ്യോ സെക്രട്ടറിയുടെ നടപടി അംഗീകരിച്ചതായി സർക്കാർ ഹെെക്കോടതിയെ അറിയിച്ചു.
സ്പെഷ്യൽ സെക്രട്ടറിയുടെ ഉത്തരവും ഹാജരാക്കി. നിയമനം ധനവകുപ്പിന്റെ അംഗീകാരമില്ലാതെയാണെന്ന വാദം ശരിയല്ലെന്നും സർക്കാർ ചട്ടമനുസരിച്ച് രൂപീകരിച്ച വിഭാഗമാണെന്നും സ്‌റ്റേറ്റ് അറ്റോർണി എൻ മനോജ്‌കുമാർ അറിയിച്ചു. ഈ പദവിയിൽ ഐസക് പ്രതിഫലം കെെപ്പറ്റുന്നില്ലെന്നും സ്വന്തം വാഹനത്തിന് പെട്രോൾ, ഡ്രൈവർ ചെലവിനത്തിൽ മാസം 70,000 രൂപ അനുവദിക്കുന്നുണ്ടെന്നും നേരത്തേ ബോധിപ്പിച്ചിരുന്നു.
ഐസക്കിന്റെ നിയമനം ചോദ്യംചെയ്തുള്ള ഹർജി വിധിപറയാൻ 25ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പായിച്ചിറ നവാസാണ് ഹർജിക്കാരൻ.









0 comments