നോർക്ക ഡയറക്ടർ ബോർഡ് അംഗം ഡോ. എം അനിരുദ്ധൻ അന്തരിച്ചു

dr m anirudhan.png

ഡോ. എം അനിരുദ്ധൻ. PHOTO: Facebook

വെബ് ഡെസ്ക്

Published on Jul 17, 2025, 09:54 PM | 1 min read

ഷിക്കാഗോ: നോർക്ക ഡയറക്ടർ ബോർഡ് അംഗം ഡോ. എം അനിരുദ്ധൻ അന്തരിച്ചു. കൊല്ലം ഓച്ചിറ സ്വദേശിയാണ്‌. ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക എന്ന ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റ്‌ കൂടിയായിരുന്നു അദ്ദേഹം. ലോക കേരള സഭാ അംമാണ്‌.


അനിരുദ്ധന്‍റെ നേതൃത്വത്തിലാണ്‌ 1983ൽ വടക്കേ അമേരിക്കയിലെ മലയാളി കൂട്ടായ്‌മയായ ഫൊക്കാന ജന്മമെടുക്കുന്നത്‌. തുടർന്ന്‌ സംഘടനയുടെ അധ്യക്ഷ പദവിയിലേക്ക്‌ 3 പ്രാവശ്യം അനിരുദ്ധൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി സംഗമ വേദിയാക്കി മാറ്റാൻ അനിരുദ്ധന് സാധിക്കുകയും ചെയ്തു.


ലോക കേരള സഭയുടെ തുടക്കം മുതലുള്ള അംഗമായിരുന്നു ഡോ. അനിരുദ്ധൻ പ്രളയകാലത്തും കോവിഡ് കാലത്തും കേരളത്തിന്‌ അകമഴിഞ്ഞ സംഭാവന നൽകി. പോഷകാഹാര ഗവേഷണത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്തയാളാണ്‌ അനിരുദ്ധൻ. അമേരിക്കയിലെ ആദ്യത്തെ സ്പോർട്സ് ന്യൂട്രീഷൻ ഉൽപ്പന്നമായ ഐസോസ്റ്റാർ വികസിപ്പിച്ചത് അനിരുദ്ധന്റെ നേതൃത്വത്തിലായിരുന്നു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരമടക്കം അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്.


കൊല്ലം എസ് എൻ കോളേജിൽ നിന്ന് മാസ്റ്റർ ബിരുദം നേടിയ അനിരുദ്ധൻ രസതന്ത്രത്തിൽ ഗവേഷണത്തിനായാണ് 1973 ൽ യു എസിലെത്തിയത്. ടെക്‌സസിലെ എ ആൻഡ് എം സർവകലാശാലയിൽ ന്യൂക്ലിയർ കെമിസ്ട്രി അധ്യാപകനായിരിക്കെയാണ്‌ ന്യൂട്രീഷ്യൻ മേഖലയിലേക്ക് തിരിഞ്ഞത്‌. പിന്നീട് ഈ വിഷയത്തിലും പി എച്ച് ഡി എടുത്തു. ശേഷം സാൻഡോസിന്‍റെ ഗവേഷണവിഭാഗം തലവനായി 10 വർഷം തുടർന്നു.



deshabhimani section

Related News

View More
0 comments
Sort by

Home