എസ്‍യുസിഐ പ്രവർത്തകയുടെ അധിക്ഷേപ പരാമർശം; ഡോ. ജോർജ് ജോസഫ് വക്കീൽ നോട്ടീസ് അയച്ചു

എസ് മിനി
തിരുവനന്തപുരം: മന്ത്രി മന്ദിരത്തിലെത്തിയവരെ ആരോഗ്യ മന്ത്രിയെ കാണാൻ സമ്മതിക്കാതെ മന്ത്രിയുടെ ഭർത്താവ് ആട്ടിയോടിച്ചു എന്ന ആരോപിച്ച എസ്‍യുസിഐ പ്രവർത്തക എസ് മിനിയ്‌ക്കെതിരെ ഡോ. ജോർജ് ജോസഫ് വക്കീൽ നോട്ടീസ് അയച്ചു. സത്യമല്ലാത്തതും അവാസ്തവവുമായ കാര്യങ്ങൾ മനഃപൂർവം പ്രചരിപ്പിച്ച് സമൂഹമധ്യത്തിൽ അധിക്ഷേപിച്ചതിനെതിരെയാണ് നോട്ടീസ്. ആശമാരുടെ സമരത്തിനിടയിലാണ് ജോർജ് ജോസഫിനെതിരെ ആശാവർക്കറല്ലാത്ത എസ്‍യുസിഐ പ്രവർത്തക എസ് മിനി അധിക്ഷേപ പ്രസംഗം നടത്തിയത്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.









0 comments