ഗാർഹികപീഡന മരണം ആശങ്കയുണ്ടാക്കുന്നു: മഹിളാ അസോസിയേഷൻ

തിരുവനന്തപുരം : അടുത്തകാലത്തായി ഗാർഹിക പീഡനവും മരണവും വർധിക്കുന്നത് ആശങ്കാജനകമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. ഷാർജയിൽ കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചികയെന്നമലയാളി പെൺകുട്ടി ആത്മഹത്യ ചെയ്തത് ദിവസങ്ങൾക്ക് മുമ്പാണ്.
ശനിയാഴ്ച രാവിലെ തേവലക്കര സ്വദേശി അതുല്യ ശേഖറിനെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സതീഷ്‌കുമാറിന്റെ ക്രൂരമർദനത്തിന്റെയും ലഹരിയുപയോഗിച്ചുള്ള പെരുമാറ്റത്തിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് അസോസിയേഷൻ പ്രസിഡന്റ് സൂസൻ കോടിയും സെക്രട്ടറി സി എസ് സുജാതയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.









0 comments