തൊണ്ടയിൽ മൊട്ടുസൂചി കുടുങ്ങിയ യുവതിക്ക് പുതുജീവൻ

യുവതിയുടെ തൊണ്ടയിൽനിന്ന് പുറത്തെടുത്ത മൊട്ടുസൂചി
തളിപ്പറമ്പ്> തൊണ്ടയിൽ മൊട്ടുസൂചി കുടുങ്ങി ജീവൻ അപകടത്തിലായ യുവതിക്ക് പുതുജീവൻ. നരിക്കോട് സ്വദേശി മിൻഹാസിൽ ജുമൈല (24)യുടെ തൊണ്ടയിലാണ് മൊട്ടുസൂചി കുടുങ്ങിയത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ നടത്തിയ ശസ്‌ത്രക്രിയയിലാണ് പുറത്തെടുത്തത്. വ്യാഴം രാവിലെ പത്തോടെ വസ്‌ത്രം ധരിക്കുന്നതിനിടെ തട്ടംകുത്താൻ മൊട്ടുസൂചി ചുണ്ടിൽവച്ചതായിരുന്നു.
അബദ്ധവശാൽ തൊണ്ടയിൽ കുടുങ്ങിയ സൂചികൊണ്ടുള്ള വേദനയിൽ പുളഞ്ഞ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സൂചി ശ്വാസനാളത്തിലേക്കോ രക്തധമനികളിലോ കയറിയിരുന്നെങ്കിൽ മരണംവരെ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അതിവിദഗ്ധമായാണ് അഞ്ച് സെന്റീമീറ്ററോളം വലിപ്പമുള്ള സൂചി അനസ്തേഷ്യ നൽകി പുറത്തെടുത്തത്. ഡോ.അനൂപ് അബ്ദുൾറഷീദ്, നഴ്സ് ടി ഉഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. ചികിത്സയിൽ കഴിയുന്ന യുവതി ഇപ്പോൾ ആരോഗ്യവതിയാണ്.









0 comments