ചികിത്സയ്ക്കിടെ യുവതിയെ പീഡിപ്പിച്ച കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡോക്ടര്‍

കാഞ്ഞങ്ങാട് : യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തൈക്കടപ്പുറം പി എച്ച് സിയിലെ ഡോക്ടർ ജോൺ എസ് ജോൺ ആണ് ജാമ്യഹർജി നൽകിയത്. കാഞ്ഞങ്ങാട്ട് താമസക്കാരനായ ജോൺ ഇരിയയിലെ സ്വകാര്യക്ലിനിക്കിൽ പരിശോധനക്കിടെ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്.
അമ്പലത്തറ പൊലീസ് അന്വേഷണമാരംഭിച്ചതോടെ ഡോക്ടർ ഒളിവിലാണ്. ഡോക്ടർക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.









0 comments