രാജ്‌ഭവനെ ആർഎസ്‌എസ്‌ ശാഖയുടെ നിലവാരത്തിലേയ്ക്ക്‌ താഴ്‌ത്താൻ ശ്രമിക്കരുത്‌: മുഖ്യമന്ത്രി

cm pinarayi
വെബ് ഡെസ്ക്

Published on Jun 18, 2025, 06:54 PM | 1 min read

തിരുവനന്തപുരം: രാജ്‌ഭവനെ ആർഎസ്‌എസ്‌ ശാഖയുടെ നിലവാരത്തിലേയ്ക്ക്‌ താഴ്‌ത്താൻ ശ്രമിക്കരുതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്‌ഭവൻ രാജ്യത്തെ ഒരു പ്രധാനപ്പെട്ട ഭരണകേന്ദ്രമാണ്‌. അതുമായി ബന്ധപ്പെട്ട്‌ സ്വകരിക്കുന്ന നടപടികൾ, അതുമായി ബന്ധപ്പെട്ട്‌ പ്രദർശിപ്പിക്കുന്ന ചിഹ്നങ്ങൾ ഭരണഘടനാ അനുസൃതമായിരിക്കണം. രാജ്‌ഭവനെ ആർഎസ്‌എസിന്റെ അജണ്ട നടപ്പാക്കുന്ന സ്ഥലമായി മാറ്റാൻ പാടില്ല. രാജ്‌ഭവൻ രാഷ്‌ട്രീയ പ്രചരത്തിനുള്ള വേദിയായി മാറ്റാൻ പാടില്ല. ഇത്തരമൊരു പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായേ കാണാൻ സാധിക്കുകയുള്ളൂ എന്ന്‌ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭരണഘടന ഉയർത്തിപ്പിടിക്കുന്നതല്ല ഭാരതാംബ എന്ന ചിത്രീകരണം അതിനാൽ തന്നെ അത്‌ അംഗീകരിക്കാൻ കഴിയുന്നതല്ല. ഭാരതാംബയുടെ കയ്യിലെ കൊടി ആർഎസ്‌എസിന്റെ കൊടിയായി പൊതുവെ അംഗീകരിച്ചതാണ്‌. അതിനാൽ ആർഎസ്‌എസിന്റെ ചിഹ്നം ആർഎസ്‌എസുകാർ അംഗീകരിച്ചോട്ടെ പക്ഷേ അത്‌ എല്ലാവരും അംഗീകരിക്കണമെന്നത്‌ നിലപാട്‌ അനുവദിക്കില്ല. അതിനായി രാജ്‌ഭവനെ ഉപയോഗിക്കാനും പാടില്ല.


സ്വാതന്ത്രത്തിനുശേഷം രാജ്യം ഭരണഘടനയ്ക്കു രൂപം നൽകിയപ്പോൾ അതിൽ അസന്തുഷ്ടിയും വിയോജിപ്പും ഉയർത്തിയവരാണ്‌ ആർഎസ്‌എസുകാർ. ഭരണഘടനയ്ക്കു പകരം മനുസ്‌മൃതിയാണ്‌ അവർ ഉയർത്തിപ്പിടിച്ചത്‌. അത്‌ ആർഎസ്‌എസിന്റെ മുഖപത്രമായ ഓർഗനൈസറിന്റെ എഡിറ്റോറിയലിലൂടെ വ്യക്തമാക്കിയ കാര്യമാണ്‌ ഇത്‌. 1947 ജൂലൈ17 ന്‌ ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ സ്വതന്ത്ര ഇന്ത്യയുടെ പതാക കാവി നിറത്തിലുള്ള പതാകയായിരിക്കണമെന്ന്‌ ആർഎസ്‌എസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അതാണ്‌ ഭാരതാംബയുടെ കയ്യിൽ അവർ ഏൽപ്പിച്ചുകൊടുത്തിട്ടുള്ളത്‌.


ഭരണഘടനയോടും ദേശീയപതാകയോടും അസഹിഷ്‌ണുത പുലർത്തിയ സംഘടനയാണ്‌ ആർഎസ്‌എസ്‌. ഔദ്യോഗികമായി ഒന്നല്ലാത്ത ഒന്നിനെ ഔദ്യോഗികമാണെന്ന്‌ വരുത്തി തീർക്കാനുള്ള ശ്രമമാണ്‌ അവർ നടത്തുന്നത്‌. സ്വാതന്ത്ര സമരകാലത്ത്‌ വൈദേശിക ശക്തികളോട്‌ പാദസേവചെയ്യുന്ന രീതിയാണ്‌ ആർഎസ്‌എസുകാർ സ്വീകരിച്ചത്‌. ആഭ്യന്തര ശത്രുക്കളായ ന്യൂനപക്ഷങ്ങളോടും കമ്മ്യൂണിസ്റ്റ്‌കാരോടും പടനയിക്കണമെന്നായിരുന്നു അന്നവർ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്‌ഭവനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രത്തിലെ ഭൂപടം ഇന്ത്യയുടെ ഭൂപടമല്ല. ബ്രീട്ടീഷ്‌ ഭരണങ്ങളുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങളുടെ ഭൂപടമാണ്‌. ദക്ഷിണേഷ്യയിലെ രാജ്യങ്ങളെ ഒറ്റ ഹിന്ദുത്വ രാഷ്‌ട്രമായി ഏകീകരിക്കണമെന്ന വർഗീയ അജണ്ടയുണ്ട്‌ ആർഎസ്‌എസിന്‌. ആ വർഗീയ പ്രോജക്ടിന്‌ നമ്മുടെ രാജ്യത്തിലെ ഭരണഘടന ഒരു പിന്തുണയും പിൻബലവും നൽകിയിട്ടില്ല. അതിനാൽ തന്നെ ഭരണഘടന നിർദേശിച്ചിട്ടില്ലാത്ത ഒന്നിനെ അംഗീകരിക്കേണ്ട ആവശ്യമില്ലെന്ന്‌ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Home