പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

KIDNAPP
വെബ് ഡെസ്ക്

Published on Jul 16, 2025, 10:33 AM | 1 min read

കോഴിക്കോട്: കോഴിക്കോട് പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി.സംഭവത്തിൽ കസബ പൊലീസ് കേസെടുത്തു.ഇന്ന് പുലർച്ചെ 2 മണിക്കാണ് കെ പി ട്രാവൽസ് ഉടമയായ ബിജുവിനെയാണ് സംഘം തട്ടികൊണ്ടു പോയത്.

തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാമ്പത്തിക ഇടപാടെന്നാണ് സംശയം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. എം എം അലി റോഡിലെ കെ പി ട്രാവൽസ് എന്ന ബിജുവിൻ്റെ സ്ഥാപനത്തിന്റെ മുന്നിൽ വെച്ചായിരുന്നു പൊലീസ് എന്ന വ്യാജേന മൂന്നോ നാലോ പേരെത്തി ബിജുവിനെ ബലമായി പിടിച്ചു കൊണ്ടു പോയത്.


KL 10 AR 0468 എന്ന നമ്പറോടു കൂടിയ കാറിലാണ് ബിജുവിനെ തട്ടികൊണ്ടു പോയത്.



deshabhimani section

Related News

View More
0 comments
Sort by

Home