ഡിജിറ്റല്‍ സര്‍വകലാശാല ; താല്‍ക്കാലിക വിസിയുടെ പാനല്‍ രാജ്ഭവന് കൈമാറി

തിരുവനന്തപുരം
ഡിജിറ്റൽ സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ നിയമത്തിനുള്ള യോഗ്യതാപട്ടിക ഗവർണർക്ക് കൈമാറി. മൂന്നംഗ പട്ടികയാണ് കൈമാറിയത്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ സർക്കാർ പാനലിൽനിന്നല്ലാതെ താൽക്കാലിക വിസിമാരെ നിയമിച്ച ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയതിനെതുടർന്നാണിത്. സാങ്കേതിക സർവകലാശാലയുടെ വിസി പാനലിലേക്ക് ചൊവ്വാഴ്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മൂന്നുപേരുടെ പട്ടിക നൽകിയിരുന്നു.
ഗോവയിലുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ തിരികെയെത്തിയശേഷമേ നിയമന നടപടികളിലേക്ക് കടക്കൂ. സ്ഥിരം വിസി നിയമന നടപടികളും രാജ്ഭവൻ ആലോചിക്കുന്നുണ്ട്.
കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിന് അഞ്ചംഗ സെർച്ച് കമ്മിറ്റി 2024ൽ സർക്കാർ രൂപീകരിച്ചിരുന്നു. ഇതിന്റെ തുടർസാധ്യതയും പരിശോധിക്കും.









0 comments