സൈബർ ക്രൈം തടയാനും ഡിജി കേരളം

തിരുവനന്തപുരം
ഡിജിറ്റല്‍ ശാക്തീകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന് കേരളം. ‘ഡിജി കേരളം 2.0’ പദ്ധതിയിലൂടെയാണ് ശാക്തീകരണം. ഇതിന്റെ ഭാഗമായി സീറോ സൈബര്‍ ക്രൈം കേരളം' എന്ന പേരില്‍ കാമ്പയിന്‍ നടത്തും. സൈബര്‍ സുരക്ഷയെയും ഡിജിറ്റല്‍ തട്ടിപ്പുകളെയും കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ച് ജനങ്ങൾക്ക് ജാഗ്രത നൽകുകയാണ് ലക്ഷ്യം.
ഡിജി കേരളം പദ്ധതിയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായതിനു പിന്നാലെയാണ് തുടർപ്രവർത്തനം. ഇതിലൂടെ കേരളത്തിലുടനീളം 10 ലക്ഷം ഡിജിറ്റല്‍ വളന്റിയര്‍മാരെ സൃഷ്ടിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കോളേജുകള്‍, സ്കൂളുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബോധവൽക്കരണം നടത്തും. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ സെമിനാര്‍, വെബിനാര്‍ എന്നിവ സംഘടിപ്പിച്ചശേഷം 15 മിനിറ്റുള്ള 20 ചോദ്യങ്ങളടങ്ങിയ പരീക്ഷ നടത്തും. വിജയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.
സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകളും പ്രചാരണങ്ങളും തിരിച്ചറിയാനും ബോധവൽക്കരണം നടത്തും. തദ്ദേശവകുപ്പ് മുഖേന സേവനങ്ങള്‍ നല്‍കുന്ന കെ- സ്മാര്‍ട്ടില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഐഡി നല്‍കും. എല്ലാ സേവനങ്ങളും ഓരോ കുടുംബവും മറ്റുള്ളവരുടെ സഹായമില്ലാതെ ഓണ്‍ലൈനായി അനുഭവവേദ്യമാക്കും. ഇത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സേവനങ്ങളിലേക്കും വ്യാപിപ്പിക്കും. എല്ലാ പൗരന്മാരുടെയും അവകാശ രേഖകളും പ്രധാന സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റലൈസ് ചെയ്ത് ഡിജി ലോക്കറുമായി ബന്ധിപ്പിക്കും.
സര്‍ക്കാര്‍ പിന്തുണയോടെ ഇത്തരത്തില്‍ ഒരു സംവിധാനം സാര്‍വത്രികമായി ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനവും കേരളമാണ്. പൊതുജനങ്ങള്‍ക്ക് ഇ-–ഗവേണന്‍സിന്റെ ഗുണഫലങ്ങളും അപേക്ഷാരഹിത സേവനം എന്ന വിശാലമായ കാഴ്ചപ്പാടും പദ്ധതിയിലൂടെ നടപ്പാകും. ഡിജി കേരളം 2.0 യുടെ വിശദമായ രേഖ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപന ചടങ്ങിൽ തദ്ദേശഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള അവതരിപ്പിച്ചു.









0 comments