ധർമേന്ദ്രയുടെ വിയോഗം ഇന്ത്യൻ കലാലോകത്തിന് വലിയ നഷ്ടം: സ്പീക്കർ എ എൻ ഷംസീർ

തിരുവനന്തപുരം: ധർമേന്ദ്രയുടെ വിയോഗം ഇന്ത്യൻ കലാലോകത്തിന് വലിയ നഷ്ടമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. വിയോഗവാർത്ത വേദനിപ്പിക്കുന്നതാണെന്നും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും സ്പീക്കർ പ്രസ്താവനയിൽ അറിയിച്ചു.
'ഹീ-മാൻ' എന്ന വിശേഷണത്തിലൂടെ ഇന്ത്യൻ സിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായി മാറിയ അദ്ദേഹം, ആറ് പതിറ്റാണ്ടിലേറെ കാലം വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർത്തു. 'ഷോലെ', 'ചുപ്കെ ചുപ്കെ', 'സീത ഔർ ഗീത' തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.
കലാരംഗത്തെ സംഭാവനകൾക്ക് രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എ എൻ ഷംസീർ അറിയിച്ചു.









0 comments