തൃശൂരിന് പ്രായശ്ചിത്തം ചെയ്യാൻ ആവേശകരമായ ചരിത്ര അധ്യായങ്ങൾ ബലമേകും: എം എ ബേബി

തൃശൂർ പെരുമ ഉദ്ഘാടനം ചെയ്ത് എം എ ബേബി സംസാരിക്കുന്നു
തൃശൂർ: ആവേശകരവും അതിസമർഥവുമായ ചരിത്ര അധ്യായങ്ങൾ അതിപ്രാചീനകാലം മുതൽ തൃശൂരിന് കൈമുതലായുണ്ടെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഈയിടെ സംഭവിച്ച കൈത്തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ത്യശൂരിന് ബലമേകുന്നതാണ് ഈ ചരിത്രം. മഹാത്മാഗാന്ധിയുടെയും ഇ എം എസിൻ്റെയും നാരായണഗുരുവിൻ്റെയും ജീവിതത്തിലെ അവിസ്മരണീയ സന്ദർഭങ്ങൾക്ക് സാക്ഷ്യം വഹിച്ച നാടാണ് തൃശൂരും പരിസരങ്ങളും - എം എ ബേബി പറഞ്ഞു. ദേശാഭിമാനി തൃശൂർ എഡിഷൻ്റെ ഇരുപത്തി അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'തൃശൂർ പെരുമ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധ-ജൈന കാലം മുതൽ രേഖപ്പെടുത്തിയ ചരിത്രം ത്യശൂരിനുണ്ട്. വിവിധ സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും സംഗമദേശമായ തൃശൂരിന് മുന്നേറ്റങ്ങളുടെ പാത വീണ്ടെടുക്കാൻ രണ്ട് ദിവസമായി നടക്കുന്ന സംഗമം ദിശാബോധം നൽകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
സംഘാടക സമിതി ചെയർമാൻ എം വി നാരായണൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയായി. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ ആമുഖപ്രഭാഷണം നടത്തി.
ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, റസിഡന്റ് എഡിറ്റർ എം സ്വരാജ്, സംഘാടക സമിതി ജനറൽ കൺവീനർ കെ വി അബ്ദുൾഖാദർ, കെ രാധാകൃഷ്ണൻ എംപി, ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു, മേയർ എം കെ വർഗീസ്, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, എംഎൽഎമാരായ എ സി മൊയ്തീൻ, പി ബാലചന്ദ്രൻ, മുരളി പെരുനെല്ലി, വി ആർ സുനിൽകുമാർ, നജീബ് കാന്തപുരം, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ, മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പൊലീത്ത, എഐസി മസ്ജിദ് ഇമാം ഓണംപിള്ളി മുഹമ്മദ് ഫൈസി, എം എം വർഗീസ്, ബേബി ജോൺ, എൻ ആർ ബാലൻ, എം കെ കണ്ണൻ, പി കെ ഷാജൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.









0 comments