‘തൃശൂർ പെരുമ’ സെമിനാറിലേക്ക്‌ പ്രബന്ധങ്ങൾ ക്ഷണിച്ചു

deshabhimani thrissur peruma
വെബ് ഡെസ്ക്

Published on Jul 19, 2025, 06:36 PM | 1 min read

തൃശൂർ: ദേശാഭിമാനി തൃശൂർ യൂണിറ്റിന്റെ 25-ാം വാർഷികം ‘തൃശൂർ പെരുമ’ സെമിനാറിലേക്ക്‌ പ്രബന്ധങ്ങൾ ക്ഷണിച്ചു. ആഗസ്‌ത്‌ 30, 31 തീയതികളിൽ തൃശൂർ കേരളവർമ കോളേജ്‌ കാമ്പസിലാണ്‌ സെമിനാർ. സെമിനാറിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ സമാഹരിച്ച്‌ പുസ്‌തകമായി പ്രസിദ്ധീകരിക്കും. പുസ്‌തകത്തിന്‌ ISBN ഉണ്ടായിരിക്കും. തൃശൂർ ജില്ലയെക്കുറിച്ച്‌ പഠിച്ച അക്കാദമിക്‌ വിദഗ്‌ധർക്കും, വിദ്യാർഥികൾക്കും, പൊതുജനങ്ങൾക്കും പ്രബന്ധങ്ങൾ അവതരിപ്പിക്കാം. ഒരു പ്രത്യേക വിഷയത്തിൽ ഊന്നിയായിരിക്കണം പ്രബന്ധം. ഉന്നയിക്കുന്ന വാദങ്ങൾക്ക്‌ ശാസ്‌ത്രീയവും യുക്തിസഹവുമായ തെളിവുകളുടെ പിൻബലമുണ്ടായിരിക്കണം.


തയ്യാറാക്കിയ പ്രബന്ധങ്ങൾ ആഗസ്‌ത്‌ 10ന്‌ വൈകീട്ട്‌ 5ന്‌ മുമ്പ്‌ [email protected] എന്ന വിലാസത്തിൽ ലഭിക്കണം. യുണികോഡിലാണ്‌ ടൈപ്‌ ചെയ്യേണ്ടത്‌. മലയാളത്തിലായിരിക്കണം പ്രബന്ധങ്ങൾ. കൂടുതൽ വിവരങ്ങൾക്ക്‌ : 9496158076 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്‌.


സെമിനാർ വിഷയങ്ങൾ: തൃശൂരിന്റെ ചരിത്രവും പുരാവൃത്തവും, തൃശൂരിന്റെ സാംസ്‌കാരിക ചരിത്രവും വികാസവും, കൃഷിയും പരിസ്ഥിതിയും, കോൾനിലങ്ങൾ; കൃഷിയും ജീവിതവും, തോട്ടം, മലയോരം, കുടിയേറ്റം, വ്യവസായവും തൃശൂരും, തൃശൂരിന്റെ സമ്പദ്‌വ്യവസ്ഥ, ശാസ്‌ത്രം, ശാസ്‌ത്ര പാരമ്പര്യം, ശാസ്‌ത്ര പ്രസ്ഥാനം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം,കായികരംഗം, പ്രവാസവും തൃശൂരും, മാധ്യമങ്ങൾ, ആനുകാലികങ്ങൾ, സ്‌ത്രീ ജീവിതവും പോരാട്ടങ്ങളും, തൃശൂരിന്റെ സംഗീതം, മേളകലയും തൃശൂരും, നാടകപാരമ്പര്യം, തൃശൂരും സിനിമയും, അയിത്തോച്ചാടനം, സാമൂഹ്യപരിഷ്‌കരണം, ദളിത്‌ ആദിവാസി ജീവിതം, വിദ്യാർഥി യുവജന പ്രസ്ഥാനങ്ങൾ, തൊഴിലാളി, അധ്യാപക,സർവീസ്‌ സംഘടനാചരിത്രം, നവ സാമൂഹ്യ പ്രസ്ഥാനങ്ങൾ, ടൂറിസം,കടൽ, തീരം, തുറമുഖം, ചിത്രകല, ശിൽപ്പകല, നാടൻകലകൾ, അനുഷ്‌ഠാന കലകൾ, തൃശൂരിന്റെ എഴുത്തുപാരമ്പര്യം, ജനകീയ സമരങ്ങൾ, മതങ്ങൾ, ഉൽസവങ്ങൾ, ആഘോഷങ്ങൾ,ആചാരാനുഷ്‌ഠാനങ്ങൾ, ഭാഷാവഴക്കങ്ങൾ, ഗ്രന്ഥശാലകൾ കലാസമിതികൾ, ഭൂവിജ്ഞാനീയം, പരിസ്ഥിതി, സ്ഥലനാമ ചരിത്രം, ചരിത്രമെഴുത്തും ചരിത്ര പാരമ്പര്യവും, മുസിരിസ്‌, തൃശൂർ മാതൃകകൾ (വികസനരംഗത്തും പ്രാദേശികാസൂത്രണത്തിലും തൃശൂർ മുന്നോട്ടുവന്ന പുതു മാതൃകകളാണ്‌ ഈ സെഷൻ കൈകാര്യം ചെയ്യുക), ക്ലാസിക്കൽ കലകൾ, വഴിമാറി നടന്നവർ (സാമ്പ്രദായിക രീതികളെ ഭേദിച്ച്‌ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും അവതരിപ്പിക്കുന്ന സെഷൻ), വൈജ്ഞാനിക പാരമ്പര്യം.



deshabhimani section

Related News

View More
0 comments
Sort by

Home