ദേശാഭിമാനി തൃശൂർ യൂണിറ്റ് 25-ാം വാർഷികം

"തൃശൂർ പെരുമ'യ്ക്ക് നാളെ തുടക്കം

Thrissur Peruma
avatar
സ്വന്തം ലേഖിക

Published on Aug 29, 2025, 01:27 AM | 1 min read

തൃശൂർ: ദേശാഭിമാനി തൃശൂർ യൂണിറ്റിന്റെ 25–-ാം വാർഷികം "തൃശൂർ പെരുമ'യ്ക്ക് ശനിയാഴ്ച തൃശൂർ കേരളവർമ കോളേജിൽ തുടക്കമാകും. രാവിലെ 9.30ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം വി നാരായണൻ അധ്യക്ഷനാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയാകും. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ സെമിനാറിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കും. 31ന് വൈകിട്ട്‌ നാലിന് സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ അധ്യക്ഷനാകും. രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, എംപിമാരായ കെ രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, മേയർ എം കെ വർഗീസ്, ഡോ. ടി എം തോമസ് ഐസക്‍, തേറമ്പിൽ രാമകൃഷ്ണൻ, ജോസഫ് ടാജറ്റ്, നജീബ് കാന്തപുരം എംഎൽഎ, മുഹമ്മദ് ഫെെസി ഓണമ്പിള്ളി, മാർ ഒ‍ൗഗിൻ കുര്യാക്കോസ് മെത്രാപോലീത്ത, സ്വാമി നന്ദാത്മജാനന്ദ തുടങ്ങി രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.


40 സെഷനിലായി 400ലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും. വികസന ബദൽ; തൃശൂരിന്റെ സാധ്യതകളിൽ, മാധ്യമ നൈതികതയുടെ വർത്തമാനം, കേന്ദ്രം വിലങ്ങിടുമ്പോൾ–ഫെഡറലിസം നേരിടുന്ന വെല്ലുവിളികൾ, നാം നടന്ന വഴികൾ– നവോത്ഥാനത്തിന്റെ ചരിത്രവും വർത്തമാനവും എന്നീ വിഷയങ്ങളിൽ സിമ്പോസിയം നടക്കും. പുസ്തകോത്സവം, ചരിത്ര ഫോട്ടോ പ്രദർശനം, നാടൻകലാ അവതരണങ്ങൾ, മ്യൂസിക് ബാൻഡ്, ഗസൽ, ഭക്ഷ്യമേള എന്നിവയുമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home