കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച നടപടി ഭരണഘടനാലംഘനം: മുഖ്യമന്ത്രി

cm new
വെബ് ഡെസ്ക്

Published on Apr 13, 2025, 01:46 PM | 1 min read

ന്യൂഡൽഹി: ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽ​ഹി പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിത്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.


ക്രിസ്തുമസ് ഈസ്റ്റർ ദിനങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പള്ളിയിലാണ് കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേ‌ധിച്ചത്. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹിയിലെ പള്ളിയിൽ അനുമതി നിഷേധിച്ചത്. പുറത്തെ പ്രദക്ഷിണം ഒഴിവാക്കിയതിനാൽ പള്ളിയ്ക്കുള്ളിൽ തന്നെ പ്രദക്ഷിണം നടത്താനാണ് തീരുമാനിച്ചത്. പള്ളിയിൽ പ്രാർഥന ചടങ്ങുകൾ തുടരുകയാണ്. ഇതിന് ശേഷം പള്ളി വികാരി മാധ്യങ്ങളോട് പ്രതികരിക്കുമെന്നാണ് കരുതന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home