“ഞാനും യൂഡിഎഫുകാരനാണ്, നിങ്ങൾ എന്ത് ചെയ്തു”; ഡീൻ കുര്യാക്കോസിനോട് ചോദ്യം; വീഴ്ച സമ്മതിച്ച് എംപി

Dean Kuriakose
വെബ് ഡെസ്ക്

Published on Dec 31, 2024, 01:01 PM | 2 min read

തൊടുപുഴ > വന്യ മൃഗ ആക്രമണം തടയുന്നതിന്‌ വേണ്ടിയുള്ള ഫെൻസിങ്‌ സംവിധാനം സ്ഥാപിക്കുന്നതിൽ യുഡിഎഫിന്‌ വീഴ്‌ച പറ്റിയിട്ടുണ്ടെന്ന്‌ സമ്മതിച്ച്‌ ഡീൻ കുര്യാക്കോസ്‌ എംപി. ഇടുക്കി എംപിയുമായി നടത്തിയ ചർച്ചക്കിടെ നാട്ടുകാരിൽ ഒരാളാണ്‌ എംപിയോട്‌ സ്ഥലത്ത്‌ യുഡിഎഫ്‌ ഒന്നും ചെയ്തിട്ടില്ല എന്ന്‌ പറഞ്ഞത്‌. ഇതിന്‌ മറുപടി പറയുമ്പോഴാണ്‌ വീഴ്‌ച പറ്റിയിട്ടുണ്ടെന്ന കാര്യം എംപി സമ്മതിച്ചത്‌. ഞാനൊരു യുഡിഎഫുകാരനാണെന്ന്‌ പറഞ്ഞ്‌ കൊണ്ടായിരുന്നു നാട്ടുകാരന്റെ പ്രതികരണം.


‘ഞാനൊരു യുഡിഎഫുകാരനാണ്, പക്ഷേ പറയാതെ വയ്യ. വണ്ണപ്പുറം പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫ്, എംഎൽഎ യുഡിഎഫ്, എംപി യുഡിഎഫ്. പക്ഷേ ഒരു നയാ പൈസ പോലും വന്യമൃഗ ആക്രമണം തടയുന്നതിന് വേണ്ടിയുള്ള ഫെൻസിങ്ങിനായി ഇവിടെ തന്നിട്ടില്ല.’–- ഇങ്ങനെയായിരുന്നു എംപിയോടായുള്ള നാട്ടുകാരന്റെ പ്രസ്‌താവന. ഇതിന്‌ മറുപടി പറയുമ്പോഴാണ്‌ ഫെൻസിങ്‌ നടപ്പിലായിട്ടില്ല എന്ന കാര്യം എം പി സമ്മതിച്ചത്‌.


കാട്ടാന ആക്രമണത്തിൽ അമർ ഇബ്രാഹിം എന്ന 23 കാരൻ കൊല്ലപ്പെട്ട ദിവസം (29 ഡിസംബർ) ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിക്ക് മുന്നിൽ കുത്തിയിരുന്നു. പോസ്റ്റ്മോർട്ടം ചെയ്ത് എന്ന് രാത്രിതന്നെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകണം എന്ന് കലക്ടറുടെ പ്രത്യേക ഓർഡർ ഉണ്ടായിട്ടും പോലിസിനെ ഇൻക്വസ്റ്റ് പോലും പൂർത്തിയാക്കാൻ അനുവദിക്കാതെ ഇവർ ഇരുപ്പ് തുടർന്നു. അടിയന്തര നഷ്ടപരിഹാരം അനുവദിച്ചാലേ പിൻമാറൂ എന്നായിരുന്നു നിലപാട്. രാത്രി 10ഓടെ സബ് കലക്ടർ, ഡിഎഫ്ഒ എന്നിവർ ആശുപത്രിയിലെത്തുകയും എംപിയുമായി ചർച്ച നടത്തുകയും ചെയ്തു. അപ്പോഴാണ് നാട്ടുകാരിൽ ഒരാൾ എംപിയോട് യാഥാർത്ഥ്യം പറയുന്നത്.

മുള്ളരിങ്ങാട് കാട്ടാനയാക്രമണം; മരണത്തിന് ഉത്തരവാദികൾ എംപിയും എംഎൽഎയും: സിപിഐ എം


മുള്ളരിങ്ങാട് കാട്ടാന ആക്രമണ ത്തിൽ യുവാവ് മരണപ്പെടാൻ ഇടയായ സാഹചര്യത്തിന് ഉത്ത രവാദികൾ ഡീൻ കുര്യാക്കോസ് എംപിയും പി ജെ ജോസഫ് എം എൽഎയും ആണെന്ന് സി പിഐ എം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറുപ്പിൽ പറഞ്ഞു. 50 വർഷത്തിലധികമായി പി ജെ ജോസഫ് എംഎൽഎ ആയിരി ക്കുന്ന പ്രദേശത്താണ് ദുരന്തമു ണ്ടായത്. ഡീൻ കുര്യാക്കോസി ന്റെ വീടിരിക്കുന്ന പഞ്ചായത്തിനോട് ചേർന്നുള്ള പ്രദേശത്താ ണ് യുവാവ് മരണപ്പെട്ടത്. സ്വന്തം താമസസ്ഥലത്തിനു ചുറ്റുമു ള്ള ജനങ്ങളുടെ ജീവനുപോലും സംരക്ഷണം നൽകാൻ എംപി ക്ക് കഴിയുന്നില്ല. അതേസമയം തൊട്ടടുത്ത കവളങ്ങാട് പഞ്ചാ യത്തിന്റെ ഭാഗം ആന്റണി ജോൺ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് ഫെൻസിങ് തീർ ത്ത് കാട്ടാന ആക്രമണത്തിൽനി ന്നും ജനങ്ങളെ സംരക്ഷിച്ചു. രണ്ട് കിലോമീറ്റർ ദൂരത്തോളം ഫെൻസിങ് പൂർത്തിയാക്കുകയും ബാക്കി പൂർത്തിയാക്കാൻ 14 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ, തൊടുപുഴ യിൽ എം പിയും എംഎൽഎയും ഫണ്ട് എന്ത് ചെയ്തെന്ന് ജനങ്ങ ളോട് മറുപടി പറയണം. എം പി ഫണ്ട് അനുവദിച്ചിട്ട് വനംവകുപ്പ് നടപ്പാക്കിയില്ലെന്ന് എംപിയുടെ ഏറ്റുപറച്ചിൽ നാടിനാകെ നാണ ക്കേടാണ്. കോൺഗ്രസ് കേന്ദ്ര ത്തിൽ കൊണ്ടുവന്ന ജനവിരുദ്ധ മായ വനനിയമങ്ങൾ മാറ്റാൻ എം പി എന്ന നിലയിൽ ഡീൻ കു ര്യാക്കോസ് കേന്ദ്രസർക്കാരിൽ ഒരു ഇടപെടലും നടത്തുന്നില്ല.


സംസ്ഥാന സർക്കാരുമായി ചേർ ന്ന് വന്യജീവി ആക്രമണം തട യാൻ ആവശ്യമായ ഏകോപനം നടത്തേണ്ടയാളും എംപിയാണ്. എന്നാൽ അതുമുണ്ടാകുന്നില്ല. ഇടുക്കി ജില്ല നേരിടുന്ന ഏറ്റ വും വലിയ പ്രതിസന്ധി കഴിവു ള്ള ഒരു പാർലമെന്റ് അംഗമില്ലെ ന്നതാണ്. എംപി ഫണ്ട് എഴുതി കൊടുക്കാൻ ഒരു ക്ലർക്കിൻ്റെ ആവശ്യമേയുള്ളൂ. എന്നാൽ, അത് നടപ്പാക്കാനുള്ള ഇച്ഛാശ ക്തിയും ശേഷിയും ജനപ്രതിനിധിക്കുണ്ടാകണം.


100 വർഷത്തിനുമേൽ പഴക്കമു ള്ള ജനവാസകേന്ദ്രമാണ് മുള്ളരി ങ്ങാട്. സമീപകാലത്തിനുമുമ്പ് ഇതുവരെ ആന ഉണ്ടായിരുന്നില്ല. ഇപ്പോൾ ആന പ്രത്യക്ഷപ്പെടുന്ന തിന് പിന്നിൽ വനംവകുപ്പ് ഉദ്യോഗ സ്ഥരുടെ കരങ്ങൾ ഉണ്ടെന്ന് പ്രദേ ശവാസികൾ ഉറച്ചു വിശ്വസിക്കു ന്നു. വനംവകുപ്പിൻ്റെ സമീപനം തി രുത്തിയില്ലെങ്കിൽ ശക്തമായ ജന കീയ ഉപരോധം നേരിടേണ്ടിവരു മെന്ന് സിപിഐ എം ജില്ലാ സെക്ര ട്ടറി സി വി വർഗീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home