പിറന്നാൾ ദിനത്തിൽ 18 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

പൊൽപ്പുള്ളി: പിറന്നാൾ ദിനത്തിൽ 18 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ചിറവട്ടം രാജൻ - ബിന്ദു ദമ്പതികളുടെ മകൾ ശ്രേയയാണ് വെള്ളി രാവിലെ എട്ടു മണിക്ക് കുഴഞ്ഞ് വീണത്.
ഉടൻ തന്നെ നാട്ടുകാർ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.പ്ലസ്ടുവിൽ നല്ലേപ്പിള്ളി ശ്രീകൃഷ്ണ സ്കൂളിൽ നല്ല മാർക്കോടെ വിജയിച്ച ശ്രേയ ബിരുദ പഠനത്തിന് അലോട്ട്മെൻ്റിനായി കാത്തിരിക്കവെയാണ് ദാരുണാന്ത്യം.
0 comments