കല്ലിൽ കുരുങ്ങിയ ചൂണ്ട എടുക്കാൻ കനാലിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ചേലേമ്പ്ര: മീൻ പിടിക്കുന്നതിനിടെ വെള്ളത്തിനടിയിലെ കല്ലിൽ കുരുങ്ങിയ ചൂണ്ട എടുക്കാൻ കനോലി കനാലിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മണ്ണൂർ വളവ് വട്ടോളിക്കണ്ടി വീട്ടിൽ ശബരി മധുസൂദനൻ (22) ആണ് മരിച്ചത്. വ്യാഴം വൈകിട്ട് 5.45 ഓടെ ചേലേമ്പ്ര പാറക്കടവിൽ കനോലി കനാലും പുല്ലിപ്പുഴയും യോജിക്കുന്ന മൂഴിയിലാണ് സംഭവം.
ഒപ്പമുണ്ടായിരുന്ന യുവാവ് ഉറക്കെ കരഞ്ഞതോടെ ശബ്ദം കേട്ട് ആളുകൾ എത്തിയെങ്കിലും രക്ഷിക്കാനായില്ല. അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും മറ്റും രണ്ടര മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ സംഭവസ്ഥലത്തു നിന്ന് 10 മീറ്റർ മാറി കനാലിൽ പാറയിടുക്കിൽ നിന്ന് രാത്രി 8.30 ന് ആണ് മൃതദേഹം കിട്ടിയത്. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിതാവ് : പരേതനായ പവിത്രൻ. മാതാവ് : ഷീബ. സഹോദരി : രൂപ.









0 comments