അധ്യാപികയായ അമ്മക്കും പരിക്ക്: പാഞ്ഞുകയറിയ കാറിടിച്ച് അമ്മയുടെ മടിയിലിരുന്ന കുഞ്ഞ് മരിച്ചു

വാഗമൺ: വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് അമ്മയുടെ മടിയിലിരുന്ന കുഞ്ഞ് മരിച്ചു. അധ്യാപികയായ അമ്മയ്‌ക്കും ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം നേമം, ശാസ്താ ലൈൻ, ശാന്തിവില്ല നാഗമ്മൽ വീട്ടിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്‌നിക്ക് അധ്യാപികയായ ആര്യാ മോഹന്റെയും മകൻ എസ് അയാൻസ് നാഥ് (നാല്) ആണ് മരിച്ചത്.
ശനി പകൽ മൂന്നോടെയാണ് അപകടം. ആര്യ മോഹനെ (30) പാലാ ചേർപ്പുങ്കലിലെ മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവധിക്കെത്തിയ ശബരിനാഥ് കുടുംബസമേതം വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു. വഴിക്കടവിൽ ഇവരുടെ കാർ ചാർജ് ചെയ്യാൻ നിർത്തിയിട്ടപ്പോഴാണ് സമീപത്ത് കസേരയിൽ ഇരുന്ന അമ്മയുടേയും കുഞ്ഞിന്റേയും നേർക്ക് മറ്റൊരു കാർ വന്ന് ഇടിച്ചത്. കുഞ്ഞിന്റെ മൃതദേഹം ചേർപ്പുങ്കൽ മാർസ്ലീവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഈരാറ്റുപേട്ട പൊലീസ് കേസ് എടുത്തു. പാലായിലെ അപ്പാർട്ട്‌മെന്റിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു കുടുംബം.









0 comments