ഗവേഷകയുടെ പ്രീ സബ്മിഷന്‍ മുടക്കി; പലതവണ ഫോൺ വിളിച്ചിട്ടും എടുത്തില്ല; വിജയകുമാരിക്ക് എതിരെ വീണ്ടും ആരോപണം

തിരുവനന്തപുരം: കേരള സർവകലാശാല സംസ്കൃതവിഭാഗം മേധാവി ഡോ. സി എൻ വിജയകുമാരി വരാഞ്ഞതോടെ ഗവേഷകയുടെ പ്രീ സബ്മിഷന്‍ മുടങ്ങി. ബുധൻ രാവിലെ പത്തിനാണ് മലയാളം വിഭാഗത്തിലെ ഗവേഷകയുടെ പ്രീ സബ്മിഷൻ നിശ്ചയിച്ചിരുന്നത്.
നേരത്തേ നിശ്ചയിച്ച തീയതിയില്‍നിന്ന് വിജയകുമാരിയുടെ സൗകര്യാര്‍ഥമാണ് ബുധനാഴ്ച പ്രീ സബ്മിഷന്‍ നടത്താനിരുന്നത്. സര്‍വകലാശാലയ്ക്കു പുറത്തുനിന്നുള്ള വിദഗ്ധനും വകുപ്പ് മേധാവിയുമടക്കം എത്തിയിരുന്നു. പലതവണ ഫോൺ വിളിച്ചിട്ടും വിജയകുമാരിയെ ബന്ധപ്പെടാൻ സാധിച്ചില്ലെന്ന് ഗവേഷക ആരോപിച്ചു.
വിജയകുമാരിയുടെ നടപടി പുറമെനിന്നെത്തിയ അധ്യാപകര്‍ക്കടക്കം ബുദ്ധിമുട്ടായി. ഡീൻ വരാത്തതും പ്രീ സബ്മിഷന്‍ മുടങ്ങിയതും വിശദീകരിച്ച് മലയാളം വകുപ്പ് മേധാവി രജിസ്ട്രാർക്ക് കത്ത് നൽകിയിട്ടുണ്ട്.









0 comments