പയ്യോളിയിൽ യുവാവ് ട്രെയിനിടിച്ച് മരിച്ച നിലയിൽ; ആളെ തിരിച്ചറിഞ്ഞില്ല

payyoli dead body
വെബ് ഡെസ്ക്

Published on Feb 16, 2025, 04:37 PM | 1 min read

പയ്യോളി: കോഴിക്കോട് പയ്യോളിയിൽ യുവാവ് ട്രെയിനിടിച്ച് മരിച്ച നിലയിൽ. പയ്യോളി രണ്ടാം ഗേറ്റിനും അയനിക്കാട് പള്ളിക്കുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായർ രാവിലെ 10 ഓടെയാണ് മൃതദേഹം കണ്ടത്. വടകര ഭാഗത്തേക്കുള്ള ട്രാക്കിനടുത്തായിരുന്നു. ചിതറിയ നിലയിലാണ് മൃതദേഹം. സമീപത്ത് ഒരു ബാഗും കണ്ടെത്തി.


ട്രെയിൻ യാത്രക്കിടെ വീണതാവാനാണ് സാധ്യതയെന്നാണ് കരുതുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടുക്കി സ്വദേശിയുടെ ഐഡി ഫ്രൂഫ് ഇദ്ദേഹത്തിൻ്റെ ബാഗിൽ നിന്ന് കണ്ടെടുത്തതായി പയ്യോളി പൊലീസ് പറഞ്ഞു. എന്നാൽ ഇതിലെ പടവുമായി ഇയാൾക്ക് സാമ്യമില്ലായെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home