മൂലമറ്റത്ത് മൃതദേഹം പായയിൽ പൊതിഞ്ഞ നിലയിൽ

പ്രതീകാത്മകചിത്രം
ഇടുക്കി : ഇടുക്കി മൂലമറ്റത്ത് മൃതദേഹം പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. മൂലമറ്റം- വാഗമൺ റൂട്ടിലെ തേക്കിൻകൂപ്പിൽ പായയിൽ പൊതിഞ്ഞ നിലയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഞായർ രാവിലെ പരിസരത്ത് ദുർഗന്ധം പരന്നതോടെ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.
കാഞ്ഞാർ പൊലീസും തൊടുപുഴ ഡിവൈഎസ്‍പിയും സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. സമീപ സ്ഥലങ്ങളിൽ നിന്ന് കാണാതായവരെപ്പറ്റി ലഭിച്ച പരാതികൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.









0 comments