ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി

കൊച്ചി: എറണാകുളം ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ചെറായിൽ ബീച്ചിലെ കാറ്റാടി മരങ്ങൾ നിൽക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടത്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് അടുത്തിടെ ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു. ഈ ആനകളിൽ ഏതെങ്കിലും ഒന്ന് കടൽത്തീരത്ത് അടിഞ്ഞതാകാം എന്നാണ് സംശയം.
ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് പ്രദേശത്തുള്ളവർ ആനയുടെ മൃതദേഹം ആദ്യം കാണുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം മാറ്റി. മൃതദേഹം ദിവസങ്ങൾ പഴക്കമുള്ളതാണെന്നാണ് മനസിലാക്കുന്നത്. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.









0 comments