സെന്റ് ഓഫ് പാർട്ടിക്കിടെ സ്കൂൾ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം; പൊലീസ് കേസെടുത്തു

കൽപ്പറ്റ: സ്കൂൾ ഗ്രൗണ്ടിൽ കാറുകളുമായി വിദ്യാർഥികളുടെ അഭ്യാസ പ്രകടനം. കൽപ്പറ്റ എൻഎസ്എസ് സ്കൂളിലാണ് സംഭവം. ഗ്രൗണ്ടിൽ ആളുകൾ നിൽക്കെയാണ് പരിഭ്രാന്തി പരത്തുന്ന തരത്തിൽ വിദ്യാർഥികൾ അഭ്യാസ പ്രകടനം നടത്തിയത്. സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു. നാല് വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.
പ്ലസ് ടു വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിക്കിടെയാണ് വിദ്യാർഥികളുടെ അഭ്യാസ പ്രകടനം. കാറുകളും മറ്റു ചില വാഹനങ്ങളുമായി ഗ്രൗണ്ടിൽ തലങ്ങും വിലങ്ങും വേഗതയിൽ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.









0 comments