കോൺഗ്രസിന്റെ അഴിമതി ചോദ്യംചെയ്‌തു ; പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ദേഹത്ത് പ്രസിഡന്റ് ചൂടുവെള്ളമൊഴിച്ചു

നെയ്യാറ്റിൻകര
കോൺഗ്രസ് ഭരണസമിതിയുടെ അഴിമതി ചോദ്യംചെയ്‌ത ദളിതനായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ദേഹത്ത് പ്രസിഡന്റ് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചു. തിരുപുറം പഞ്ചായത്ത് കമ്മിറ്റി യോഗത്തിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് ഷീന എസ് ദാസ്, വൈസ് പ്രസിഡന്റ് തിരുപുറം സുരേഷിന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചത്. കൈയിലും വയറിലും പൊള്ളലേറ്റ സുരേഷ് നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സതേടി. പൂവാർ പൊലീസിൽ പരാതിയും നൽകി.
ലൈഫ് ഭവന പദ്ധതി നടപ്പാക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അഴിമതി നടത്തിയതായി തിരുപുറം സുരേഷ് യോഗത്തിൽ പറഞ്ഞതാണ് പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. സംസ്ഥാന സർക്കാർ ലൈഫിന്റെ രണ്ടാം ഗഡു തുക പഞ്ചായത്തിന് നൽകിയിരുന്നു. എന്നാൽ അർഹരായ ഗുണഭോക്താക്കൾക്ക് മുഴുവൻ തുകയും നൽകാതെ വേണ്ടപ്പെട്ടവർക്കായി അമ്പതിനായിരവും നാൽപതിനായിരുമായി വീതിച്ചു നൽകി. ഇതിൽ വ്യാപക ക്രമക്കേട് നടന്നതായും സുരേഷ് പറഞ്ഞു. അഴിമതി ചൂണ്ടിക്കാട്ടുമ്പോഴൊക്കെ പ്രസിഡന്റ് ഷീന എസ് ദാസ് തന്നെ ജാതിപറഞ്ഞ് അധിക്ഷേപിച്ചിരുന്നതായും അദ്ദേഹം പറയുന്നു.







0 comments