സാമ്പത്തിക ഇടപാടിലെ തര്‍ക്കം; റാപ്പര്‍ ഡബ്സി അറസ്റ്റില്‍

മലപ്പുറം: സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലും മൂന്ന് സുഹൃത്തുകളും അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി.
മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമായ ഡബ്സി ഈ വർഷം ജനുവരിയിൽ ഒരു വർഷത്തേക്ക് ഇടവേളയെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളന്‍ തഗ്’ എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
അതേസമയം ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോയിലെ ഗാനവുമായി ബന്ധപ്പെട്ടും ഡബ്സി വിവാദത്തിലായിരുന്നു. മാർക്കോയിലെ ബ്ലഡ് എന്ന ഗാനം പോരെന്നും ഡബ്സിയുടെ ശബ്ദം പാട്ടുമായി ചേരുന്നില്ലെന്നും എല്ലാം ആരാധകർ വിമർശിച്ചു. ഇതിന് പിന്നാലെ അണിയറപ്രവർത്തകർ ഡബ്സിയുടെ ഗാനം മാറ്റി കെജിഎഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് പുറത്തുവിടുകയും ചെയ്യുകയായിരുന്നു.
എന്നാൽ, വിവാദങ്ങൾ തന്നെ ബാധിക്കില്ലെന്നാണ് അന്ന് ഡബ്സീ വ്യക്തമാക്കിയത്. ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ലെന്നായിരുന്നു ഡബ്സി പറഞ്ഞത്.









0 comments