ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 70കാരിക്ക് 60 ലക്ഷം രൂപ നഷ്ടമായതായി പരാതി

cyber crime
തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ 70കാരിക്ക് 60.45 ലക്ഷം രൂപ നഷ്ടമായതായി പരാതി. മണക്കാട് പുത്തൻകോട്ട സ്വദേശിനിക്കാണ് പണം നഷ്ടമായത്. ഫെയ്‌സ്ബുക്കിലെ പരസ്യത്തിന്റെ ലിങ്ക് തുറന്ന പരാതിക്കാരിയെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടും ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കിയും മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും ഡൗൺലോഡ് ചെയ്യിപ്പിച്ചുമാണ് തട്ടിപ്പ്. വയോധികയുടെ പരാതിയിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാജ ഇലക്ട്രോണിക് രേഖകൾ ചമച്ച് നിർമിച്ച സൈറ്റും ആപ്പും അംഗീകൃത കമ്പനിയുടേതാണെന്ന് സംഘം തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പിലെ അംഗങ്ങളുടെ നിർദേശപ്രകാരം 6 അക്കൗണ്ടുകളിലേക്ക് 60.45 ലക്ഷം രൂപ അയച്ചുനൽകുകയായിരുന്നു. പരാതിക്കാരിയുമായി പ്രതികൾ നടത്തിയ ചാറ്റുകളും ഇതിനായി ഉപയോഗിച്ച ആപ്ലിക്കേഷനുകൾ,ബാങ്ക് ഇടപാടുകൾ എന്നിവയും പൊലീസ് പരിശോധിച്ചു.









0 comments