സാംസ്കാരിക പ്രവർത്തകർക്ക് നേരെയുള്ള കോൺഗ്രസ് സൈബർ ആക്രമണം കേരളത്തിന് അപമാനം: കെ കെ ശൈലജ

k k shailaja
വെബ് ഡെസ്ക്

Published on Jun 13, 2025, 07:07 PM | 1 min read

നിലമ്പൂർ : നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിൻ്റെ പേരിൽ സാംസ്കാരിക പ്രവർത്തകരായ നിലമ്പൂർ ആയിഷ, കെ ആർ മീര ഉൾപ്പെടെയുള്ളവർക്കെതിരെ സൈബറിടകളിൽ കോൺഗ്രസ് നടത്തുന്ന സംഘടിത ആക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം കെ കെ ശൈലജ. നീചമായ ഭാഷകളിൽ വ്യക്തിഹത്യ നടത്തി തങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ നിശബ്ദരാക്കുകയെന്നത് സമീപകാലത്ത് കോൺഗ്രസ് സ്വീകരിച്ച് വരുന്ന രീതിയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.


ഏറെ പ്രതിലോമകരമായൊരു കാലഘട്ടത്തിൽ സാംസ്കാരിക- നാടക പ്രവർത്തനങ്ങളിലൂടെ പുരോഗമന ആശയങ്ങളുടെ പ്രചാരകയായി സാമൂഹ്യ മേഖലയിൽ സജീവമായ വ്യക്തിത്വമാണ് നിലമ്പൂർ ആയിഷ. ശ്രദ്ധേയമായ തൻ്റെ സാഹിത്യ രചനകളിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിരവധി പുരസ്കാരങ്ങൾ നേടി നമ്മുടെ അഭിമാനപാത്രമായി മാറിയ സാഹിത്യകാരിയാണ് കെ ആർ മീര. വ്യക്തിപരമായ അഭിപ്രായങ്ങളുടെ പേരിൽ അവരെയെല്ലാം നീചമായ ഭാഷയിൽ അധിക്ഷേപിക്കുകയെന്നത് തീർത്തും പ്രതിഷേധാർഹമാണ്.


കോൺഗ്രസ് അനുകൂല നിലപാടുകൾ സ്വീകരിക്കുന്നവരെ ആഘോഷിക്കുന്നതിനൊപ്പം മറിച്ച് നിലപാടുകൾ സ്വീകരിക്കുന്നവരെ അധിക്ഷേപിക്കുന്ന രീതി തിരുത്തപ്പെടണം. ഇത്തരക്കാരെ തിരുത്താൻ കോൺഗ്രസ് തയാറാവണം. വടകര ഉപതെരഞ്ഞെടുപ്പിൽ മത- സാമുദായിക ആചാര്യൻമാരുടെ ലെറ്റർ പാഡുകൾ ഉൾപ്പെടെ വ്യാജമായി സൃഷ്ടിച്ചും വ്യജ ഐഡികളിലൂടെ കള്ള പ്രചാരണങ്ങൾ നടത്തിയും ഇടതുപക്ഷത്തിനെതിരെ നിൽക്കുന്ന ഒരു ഗൂഢ സംഘം ഉത്തരവാദിത്വപ്പെട്ട നേതാക്കളുടെ പിൻതുണയോടെ തന്നെ പ്രവർത്തിച്ചിരുന്നു. അതേ രീതിയാണ് നിലമ്പൂരിലും കോൺഗ്രസ് സ്വീകരിക്കുന്നതെന്നാണ് ഇത്തരം പ്രവൃത്തികളിൽ നിന്നും മനസിലാവുന്നത്. ഇത് നിലമ്പൂരിലെ ജനത തിരിച്ചറിയും. സാംസ്കാരിക പ്രവർത്തകർ കേരളത്തിൻ്റെ പൊതുസ്വത്താണ്. അവരുടെ അഭിപ്രായങ്ങളെ അതേ അർഥത്തിൽ ബഹുമാനിക്കാനും നമ്മൾ തയാറാവണം. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home