പൊലീസിനെതിരായ സൈബർ ആക്രമണം; കോൺഗ്രസുകാർക്കെതിരെ കേസെടുത്തു

കോഴിക്കോട് : പേരാമ്പ്രയിൽ യുഡിഎഫ് ആ ക്രമണ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കുടുംബാംഗത്തിനുമെതിരെ സെെബർ ആക്രമണം നടത്തിയവർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസുകാരന്റെയും അമ്മയുടെയും പരാതിയിലാണ് കേസ്.
പേരാന്പ്ര പൊലീസ് സ്‌റ്റേഷനിലെ വിഷ്ണുവത്സനെതിരെ സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു ആക്രമണം. കൊല്ലുമെന്നാണ് കോൺഗ്രസുകാർ ഭീഷണിമുഴക്കിയത്. വിഷ്‌ണുവത്സന്റെ അമ്മയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങളും ആക്രമണവുമാണ് നടക്കുന്നത്. ഇരുവരുടെയും പരാതിയിൽ പേ രാമ്പ്ര പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പേരാമ്പ്രയിൽ ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന കോഴിക്കോട് സിറ്റി സ്‌റ്റേഷനിലെ പൊലീസുകാരൻ എം വിഷ്ണു വത്സനെതിരെയും കോൺഗ്രസുകാർ സൈബർ ആക്രമണം നടത്തിയിരുന്നു.
പേരാമ്പ്രയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്ണുവത്സനെന്ന് തെറ്റിദ്ധരിച്ചാണ് ഇദ്ദേഹത്തിന് നേരെ ആ ക്രമണം. വിഷ്ണുവിന്റെ ചിത്രം ക്രിമിനൽ എന്ന് മുദ്രകുത്തി പ്രചരിപ്പിച്ചാണ് ഭീഷണിയും ആക്രമണവും. ചേവായൂർ പൊലീസ് കേ സെടുത്ത് അന്വേഷണമാരംഭിച്ചു.









0 comments