ടെക്‌നോപാർക്ക് ജീവനക്കാരെ ആക്രമിച്ചയാൾ കസ്റ്റഡിയിൽ

കഴക്കൂട്ടം: ടെക്നോപാർക്ക് ജീവനക്കാരികളെ കടന്ന് പിടിച്ചു രക്ഷപെട്ട സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ഭക്ഷണം എത്തിക്കുന്ന ഡെലിവറി ബോയിയെ കഴക്കൂട്ടം പൊലീസ് പിടികൂടി. ചന്തവിള ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരനായ തിരുനെൽവേലി പൊൻനഗർ സ്ട്രീറ്റിലെ ജെയിംസ് പാർസിൻ (28) നെയാണ് ശനിയാഴ്ച കഴക്കൂട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഭക്ഷണം എത്തിക്കുന്നു എന്ന വ്യാജേന ടെക്നോപാർക്കിന്റെ പ്രധാന ഗേറ്റിന് സമീപം വച്ച് പെൺകുട്ടികളുടെ ശരീരത്തിൽ കടന്നു പിടിച്ച ശേഷം രക്ഷപെടുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളുടെ പരാതിയെ തുടർന്ന് സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.









0 comments