റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലീസ് ഓഫീസർ

ആലപ്പുഴ: റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ സാഹസികമായി രക്ഷിച്ച് പൊലീസ് ഓഫീസർ. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാദ് ആണ് യുവാവിനെ രക്ഷപ്പെടുത്തിയത്. യുവാവിനെ പിടിച്ചു മാറ്റുന്നതിനിടയിൽ നിഷാദിന്റെ കാലിനും മറ്റ് ശരീരഭാഗങ്ങൾക്കും പരിക്കേറ്റു.
ഹരിപ്പാട് അനാരിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ജനശതാബ്ദി ട്രെയിനിന് മുൻപിലാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.









0 comments