സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു

കൽപ്പറ്റ: സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു. തിങ്കളാഴ്‌ച്ച ചേർന്ന ജില്ലാ കമ്മറ്റിയിലാണ് എട്ടംഗ സെക്രട്ടറിയറ്റിനെ തെരഞ്ഞെടുത്തത്.
ജില്ലാ സെക്രട്ടറി കെ റഫീഖ്, പി ഗഗാറിൻ, പി വി സഹദേവൻ, എ എൻ പ്രഭാകരൻ, വി വി ബേബി, പി കെ സുരേഷ്, രുഗ്മിണി സുബ്രഹ്മണ്യൻ, എം മധു എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, കെ എസ് സലീഖ, സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ, സംസ്ഥാന കമ്മറ്റി അംഗം ഒ ആർ കേളു എന്നിവർ പങ്കെടുത്തു.









0 comments