സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു

തിരുവനന്തപുരം: സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തു. ഞായറാഴ്‌ച ജില്ലാ കമ്മിറ്റി ചേർന്നാണ് പുതിയ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തത്. 12 പേരാണ് സെക്രട്ടറിയേറ്റിലുള്ളത്.
ജില്ലാ സെക്രട്ടറി അഡ്വ. വി ജോയ്, സി അജയകുമാർ, എൻ രതീന്ദ്രൻ, ബി പി മുരളി, ആർ രാമു, കെ എസ് സുനിൽകുമാർ, എസ് പുഷ്പലത, സി കെ ഹരീന്ദ്രൻ, സി ലെനിൻ, പി എസ് ഹരികുമാർ, ഐ ബി സതീഷ്, ബി സത്യൻ എന്നിവരാണ് സെക്രട്ടറിയേറ്റംഗങ്ങൾ.









0 comments